അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ നയൻതാരയുടെ സിനിമാ ജീവിതം അത്ര സുഖകരമായിരുന്നില്ല. കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നു. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുകത്തുകയാണ് നയൻതാര. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'10-18 കൊല്ലം സിനിമയിൽ നിലനിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഈ കാലയളവിനുള്ളിൽ നല്ലതും മോശവുമായ ഒരുപാടുഘട്ടത്തിലൂടെ കടന്നു പോയി. ദൈവത്തിന്റേയും പ്രേക്ഷകരുടേയും അനുഗ്രഹം കൊണ്ട് ഇപ്പോൾ എല്ലാം നല്ലത് പോലെ പോവുകയാണ്. എല്ലാം ഒന്നിച്ചെത്തിയത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'; നയൻതാര പറഞ്ഞു.
സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ചും നിർമ്മാണ കമ്പനിയെ കുറിച്ചും നയൻസ് ഈ അവസരത്തിൽ സംസാരിച്ചു. 'നല്ല സിനിമകൾ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അത് നിർമിക്കുന്ന ചിത്രങ്ങളായാലും അഭിനയിക്കുന്നതായാലും. നല്ല ഉള്ളടക്കമുള്ള മികച്ച ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തണം. നിങ്ങളുടെ ക്രാഫ്റ്റിൽ ആത്മാർഥമായി വിശ്വാസമുണ്ടെങ്കിൽ മികച്ച രീതിയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കും. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. നിങ്ങളെ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യും. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'; നയൻതാര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.