ഏഴുവർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായി. വിവാഹദിവസം ഇരുവരും ചേർന്ന് തമിഴ്നാട്ടിലെ അനാഥ മന്ദിരങ്ങളിലെ 20,000 കുട്ടികൾക്ക് വിവാഹ സദ്യയുമൊരുക്കി. ആരാധകർക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിൽ, വളരെ ചുരുങ്ങിയ ആളുകൾ മാത്രമാണ് പങ്കെടുത്തത്.
മഹാബലിപുരത്തെ ഷെറാട്ടൺ റിസോർട്ടിൽ വച്ചാണ് താരങ്ങളുടെ വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഷാറൂഖ് ഖാൻ, രജനീകാന്ത്, ചിരഞ്ജീവി, കമൽ ഹാസൻ, സൂര്യ, വിജയ്, അജിത്, കാർത്തി, വിജയ് സേതുപതി, ദിലീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ചടങ്ങുകൾ രണ്ടു മണിക്കൂർ നീണ്ടു. ജൂൺ എട്ടിന് രാത്രിയായിരുന്നു മെഹന്ദി ചടങ്ങുകൾ. വിവാഹച്ചടങ്ങുകളുടെ സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സിനാണ്. കനത്ത സുരക്ഷയാണ് വിവാഹവേദിയിൽ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.