ട്രൈലർ പുറത്തുവന്നതിന് പിന്നാലെ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ച വിജയ് ചിത്രം മാസ്റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
കൃത്യമായ തുക അറിവായിട്ടില്ലെങ്കിലും ഒരു തമിഴ്സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്കാണ് സിനിമ വിറ്റതെന്നാണ് പറയപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ തീയേറ്റർ റിലീസ് മാറ്റിവെച്ച് ഒ.ടി.ടി റിലീസായി എത്തിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലും 2020 ജനുവരിയിൽ തീറ്റേറുകൾ തുറക്കാൻ തീരുമാനമുള്ളതിനാൽ തീയേറ്ററിൽ റിലീസ് ചെയ്ത ശേഷം അധികം വൈകാതെ ഒ.ടി.ടി റിലീസ് ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നവംബർ 14ന് റിലീസ് ചെയ്ത മാസ്റ്ററിൻെറ ടീസർ യൂട്യൂബിൽ നാലുകോടി വ്യൂസും കടന്ന് കുതിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലവിക മോഹനൻ, വിജയ് സേതുപതി, അർജുൻ ദാസ്, ഗൗരി കൃഷ്ണൻ അടക്കമുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.