കന്നട സിനിമയായ കെ.ജി.എഫിെൻറ രണ്ടാം ഭാഗം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാർ അനുകൂലികൾ. നടൻ പ്രകാശ്രാജിനോടുള്ള വിരോധമാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. കഴിഞ്ഞ ദിവസം പ്രകാശ്രാജ് സമൂഹമാധ്യമങ്ങളിൽ കെ.ജി.എഫ് 2 വിെൻറ ലോക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഇതുകണ്ടശേഷമാണ് സിനിമ ബഹിഷ്കരിക്കാനായി പ്രചരണം നടത്തുന്നത്. ഇതിനായി 'ബോയ്ക്കോട്ട് കെ.ജി.എഫ് 2'എന്ന ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പ്രകാശ്രാജിെൻറ ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഒരു ദേശീയവിരുദ്ധനെ സിനിമയിൽ എടുത്ത അണിയറക്കാരെ പാഠം പഠിപ്പിക്കുമെന്നാണ് സംഘ് അനുകൂലികൾ പ്രചരിപ്പിക്കുന്നത്.
സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലിെൻറ ട്വീറ്റിനടിയിലും നിരവധിപേർ വിമർശനവുമായി എത്തിയിട്ടുണ്ട്. പ്രകാശ് രാജിനെ സിനിമയിൽ എടുത്തതിന് നിങ്ങൾ അനുഭവിക്കും എന്നാണ് പ്രതിഷേധക്കാരുടെ വാദം. പ്രകാശ്രാജിെൻറ പഴയ ചിത്രങ്ങൾ പങ്കുവച്ചും രാഷ്ട്രീയ നിലപാടുകൾ എടുത്തുപറഞ്ഞുമാണ് ബഹിഷ്കരണാഹ്വാനം നടത്തുന്നത്.
if you don't drop @prakashraaj from your cast, you will have to pay heavily for it! @marutirao @ds79131542 #Boycott_KGF_chapter_2 https://t.co/ca5byni7QG
— #prakash (@bellhampi) August 27, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.