'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒരു പേരാണ് നടൻ രാജേഷ് മാധവന്റേത്. വളരെ നാളായി അഭിനയരംഗത്തുണ്ടെങ്കിലും രാജേഷ് ശ്രദ്ധിക്കപ്പെടുന്നത് ചിത്രത്തിലൂടെയാണ്. സുരേശൻ എന്ന കഥാപാത്രം നടന് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു.
ഇപ്പോഴിതാ സംവിധായകന്റെ കുപ്പായം അണിയാൻ തയാറെടുക്കുകയാണ് നടൻ. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
2016 ൽ പുറത്ത് ഇറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവൻ സിനിമയിൽ എത്തുന്നത്. പിന്നീട് ദിലീഷ് പോത്തന്റെ തന്നെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെക്രിയേറ്റീവ് ഡയറക്ടറും രാജേഷ് മാധവനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.