കൊച്ചി: സംസ്ഥാനത്തിന്റെ അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിന്റെ(ഐ.എഫ്.എഫ്.കെ) കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ ദേശീയ പുരസ്കാര ജേതാവായ സലീം കുമാറിനെ ഒഴിവാക്കിയതായി ആക്ഷേപം. പുരസ്കാര ജേതാക്കളായിരുന്നു തിരി തെളിയിക്കേണ്ടിയിരുന്നത്.
രാഷ്ട്രീയ വ്യത്യാസത്തിന്‍റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയതെന്ന് സലീം കുമാർ 'മാധ്യമം ഓൺലൈനിനോട്' പറഞ്ഞു.
എന്നെ വ്യക്തമായി മാറ്റി നിർത്തിയതാണ്. അബദ്ധം പറ്റിയതാണെങ്കിൽ മനസ്സിലാക്കാം. നടൻ ടിനി ടോം രണ്ടാഴ്ച മുന്നേ ചോദിച്ചതാണ് സലീം കുമാറിനെ എന്തുകൊണ്ട് മാറ്റി നിർത്തുന്നുവെന്ന്. രാഷ്ട്രീയത്തിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നും സലീം കുമാർ പറഞ്ഞു.
അതേസമയം, സലീം കുമാറിനെ വിളിക്കാൻ വൈകിയതാകുമെന്നും അദ്ദേഹത്തെ ചടങ്ങിൽ ഉൾപ്പെടുത്തുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.