‘ജയിലർ’ റിലീസ് ദിനം ആരും ജോലിക്ക് വരേണ്ട; ചെന്നൈയിലും ബംഗളൂരുവിലും ഓഫിസുകൾക്ക് അവധി

സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ട് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം എത്തുന്ന സ്റ്റൈൽ മന്നന്റെ ബിഗ് സ്ക്രീനിലെ പകർന്നാട്ടം കാണാൻ റിലീസ് ദിനമായ ആഗസ്റ്റ് 10ന് ചെന്നൈയിലെയും ബംഗളൂരുവിലെയും നിരവധി ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പല കമ്പനികളും സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 2016 ജൂലൈ 22ന് രജനി ചിത്രം ‘കബാലി’ റിലീസ് ചെയ്തപ്പോഴും സമാന രീതിയിൽ പല കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു.

ലോകമെങ്ങു​മുള്ള രജനി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2023ൽ ഏറ്റവും കൂടുതൽ വിദേശ സ്ക്രീനുകളിൽ എത്തുന്ന ഇന്ത്യൻ ചിത്ര​മെന്ന നേട്ടം ജയിലറിന് സ്വന്തമാകും. വിദേശത്തുനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂ​ടെ മാത്രം 10 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.


നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, തമന്ന ഭാട്ടിയ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ട്രെയിലറും ഗാനങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തീർത്ത ഓളം ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുയർത്തുന്നതാണ്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റണ്ട് ശിവ ആക്ഷനും വിജയ് കാര്‍ത്തിക് കണ്ണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. കേരളത്തില്‍ ഗോകുലം മൂവീസാണ് 300ലധികം തിയറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Tags:    
News Summary - No one should come to work on 'Jailer' release day; Offices in Chennai and Bengaluru are closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.