ഇർഷാദ് നായകനായി എത്തുന്ന ചിത്രമാണ് നല്ല സമയം. മോഹൻലാലിന് വേണ്ടി എഴുതിയ കഥാപാത്രത്തിലേക്കാണ് ഇർഷാദ് എത്തിയത്. ഇപ്പോഴിതാ മോഹൻലാലിന് പകരക്കാരനായി ഇർഷാദിന് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് "നല്ല സമയം" എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്. ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ് "നല്ല സമയം" എഴുതിയത്. പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍. അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്.
കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു, 'കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ് നാല് പെണ്ണ്‌പിള്ളേരും ഞാനും നൂലുണ്ടയും തമാശയും' പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്.
അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക "നല്ല സമയത്തിൽ" പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം. എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ'; ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു.
കലന്തൂർ പ്രൊഡക്ഷൻ ബാനറിൽ കലന്തൂർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദിനെ കൂടാതെ നൂലുണ്ട വിജീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒമർ ലുലു ഇതിലൂടെ പരിചയപ്പെടുത്തുന്നത് അഞ്ച് പുതുമുഖ നായികമാരെ ആണ്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരാണ് മറ്റ് താരങ്ങൾ. ഒറ്റ രാത്രി നടക്കുന്ന ഒരു ഫൺ ത്രിലർ ആയി എത്തുന്ന ചിത്രം നവംബറിലാകും തിയറ്ററുകളിൽ എത്തുക. പി ആർ ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.