മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു. "ഓർമ്മചിത്രം" എന്നാണ് സിനിമയുടെ പേര്. ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ് ആണ് സിനിമ നിർമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, , ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ, മീര നായർ,കവിത എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഛായാഗ്രഹണം ശെൽവരാജ് ആറുമുഖനാണ്. ജൂലൈയിൽ സിനിമ റിലീസിനെത്തും.
ഗാനരചന . വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ് പോള്‍, സന്തോഷ് വർമ്മ,സുജേഷ് കണ്ണൂർ. സംഗീത സംവിധാനം അലക്സ് പോൾ . കൊറിയൊഗ്രാഫി വിഷ്ണു.എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ.പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ. ആർട്ട്-ശരീഫ് സി കെ ഡി എൻ. മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്. വസ്ത്രാലങ്കാരം-ശാന്തി പ്രിയ.സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്.അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ,അമൃത ബാബു. ആക്ഷൻ-ജാക്കി ജോൺസൺ. കളറിസ്റ്റ്- ജിതിന്‍ കുമ്പുക്കാട്ട്. ഡി ടി എസ് മിക്സ്-ഷൈജു.സ്റ്റുഡിയോ- യുണിറ്റി/ മലയിൽ.. ഡിസൈൻ സുന്ദർ . കുന്നമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി ചിത്രികരണം പൂർത്തിയായ ചിത്രം ജൂലൈ മാസത്തില്‍ തന്നെ സാഗാ ഇന്‍റര്‍നാഷണല്‍ പ്രദർശനത്തിനെത്തിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ആപ്പിള്‍ ഇന്‍ഫോടെക്. പി ആർ ഒ - എം കെ ഷെജിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.