2024 ലെ ബോളിവുഡിലെ ഏറ്റവും വലിയ റിലീസാണ് ഫൈറ്റർ. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 26 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുന്ന ഫൈറ്റിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. വൻ തുകക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് നേടിയിരിക്കുന്നത്. മാർച്ച് അവസാനം അല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം സ്ട്രീം ചെയ്യുമെന്നാണ് വിവരം.
പോയ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്.
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന് തിരക്കഥ ഒരുക്കിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്.
വിക്രം വേദയാണ് ഫൈറ്ററിനു മുമ്പ് ഹൃത്വിക്കിന്റേതായി റിലീസ് ചെയ്ത സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.