കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന 'പട'യുടെ ടീസർ റിലീസായി. കമല്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എൻറര്‍ടെയ്ന്‍മെൻറ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത് എന്ന് മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.
കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി.കെ ശ്രീരാമൻ, ശങ്കർ രാമകൃഷ്ണൻ, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തിൽ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കമല്‍ കെ.എം തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിർവ്വഹിക്കുന്നത്.
വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എൻ.എം ബാദുഷ ആണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ. കെ.രാജേഷ്, പ്രേംലാൽ കെ.കെ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവിയർ, മേക്കപ്പ്- ആർ.ജി വയനാടൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുധർമ്മൻ വള്ളിക്കുന്ന്, പ്രതാപൻ കല്ലിയൂർ, എസ്സൻ കെ എസ്തപ്പാൻ, ചീഫ് അസോ: ഡയറക്ടർ- സുധ പത്മജ ഫ്രാൻസീസ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.