കണ്ണൂർ പശ്ചാത്തലമായി നിവിൻ പോളിയുടെ ഇടിവെട്ട് പടം; പടവെട്ട് ടീസർ പുറത്ത്

സണ്ണി വെയ്ൻ നിർമിച്ച് നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'പടവെട്ടി'ന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന ആദ്യ ചിത്രം നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. അദിതി ബാലനാണ് ചിത്രത്തിലെ നായിക.

സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ മഞ്ജു വാര്യരും പടവെട്ടിൽ അഭിനയിക്കുന്നുണ്ട്. ​ഗോവിന്ദ്‌ വസന്തയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

പടവെട്ടിന്റെ ചിത്രീകരണത്തിനിടയിൽ ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലിജു കൃഷ്ണ തന്നെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്.


Full View


Tags:    
News Summary - Padavettu Official Teaser out Nivin Pauly Aditi Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.