ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25ന് പ്രദർശനത്തിനെത്തിയ ചിത്രം, മികച്ച പ്രേക്ഷകസ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
പത്താൻ 25 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 988 കോടിയാണ് നേടിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. 612 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്.
കാർത്തിക് ആര്യൻ ചിത്രം ഷെഹ്‌സാദിനോടൊപ്പമാണ് പത്താൻ പ്രദർശനം തുടരുന്നത്. ഫെബ്രുവരി 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആകെ നേടിയിരിക്കുന്നത് 12 കോടിയാണ്. എന്നാൽ ഷാറൂഖ് ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.
അല്ലു അർജുന്റെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ 'അല വൈകുണ്ഠപുരമുലോ'യുടെ ഹിന്ദി റീമേക്കാണ് 'ഷെഹ്‌സാദ'. നിർമാണ പങ്കാളി കൂടിയാണ് കാർത്തിക് ആര്യൻ. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.