ജോജു ജോർജ് പ്രധാനവേഷത്തിലെത്തുന്ന 'പീസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്ത്. നവാഗതനായ സൻഫീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ നെടുമങ്ങാട്, ആശ ശരത്ത്, അദിതി രവി, ഷാലു റഹിം, രമ്യ നമ്പീശൻ, വിജിലേഷ് കരയാട്, അർജുൻ സിംഗ്, മാമുക്കോയ, പൗളി വൽസൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അൻവർ അലി, വിനായക് ശശികുമാർ, സൻഫീർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജുബൈർ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അനിൽ നെടുമങ്ങാട് മരിച്ചത്. തൊടുപുഴയിലെ ഡാമിൽ കുളിക്കാനിറങ്ങിയ സമയം കയത്തിൽപ്പെട്ടായിരുന്നു അനിലിന്റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.