ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമയായ '800'ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറിയത് വലിയ വാർത്തയായിരുന്നു. മുത്തയ്യ മുരളീധരന്‍റെ ആവശ്യപ്രകാരമായിരുന്നു താരത്തിെൻറ പിന്മാറ്റം. എന്നാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വിജയ് സേതുപതിക്കെതിരെ വലിയ പ്രതിഷേധവും അധിക്ഷേപവുമായി എത്തിയവർ ചിത്രത്തിൽ നിന്ന് പിന്മാറിയതിന് ശേഷവും അത് തുടരുന്ന കാഴ്ചയായിരുന്നു. അതിെൻറ ഭാഗമായി താരത്തിെൻറ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ ട്വിറ്ററില്‍ ബലാത്സംഗ ഭീഷണിയുമായും ഒരാളെത്തി.
റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ബലാത്സംഗ ഭീഷണി ഉയർന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു അയാൾ ഭീഷണി മുഴക്കിയത്.
ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ ട്വീറ്റ് ചെയ്തു. ഗായിക ചിന്മയി ശ്രീപദ വിവാദമായ ട്വീറ്റിെൻറ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതികരണം രേഖപ്പെടുത്തിയിരുന്നു. 'വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഒരു തമിഴ് മകൻ. ഇത്തരം കുറ്റവാളികളെ പിന്തുണക്കുന്നവരാണോ നാട്ടിലുള്ളതെന്നും' ചിന്മയി ചോദിച്ചു. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
கருத்து வேறுபாடை தெரிவிக்கும் ஒரு தமிழ் மகன். அதான் சமுதாயத்தில் இருக்கும் பாலியல் குற்றவாளிங்களுக்கு support a நிக்கிறாங்க இந்த ஊர்ல. @chennaipolice_ @DCP_Adyar
— Chinmayi Sripaada (@Chinmayi) October 19, 2020
Is nobody in this system going to change this?
A man who can say in public about raping a child is a criminal. pic.twitter.com/ABL5t2GNUg
തന്‍റെ ബയോപിക് ചെയ്യുന്നതുകൊണ്ട് വിജയ് സേതുപതിയുടെ കരിയറിന് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ലെന്നും അതിനാൽ പ്രോജക്ടിൽ നിന്നും പിന്മാറാൻ സേതുപതിയോട് ആവശ്യപ്പെടുന്നുവെന്ന് മുത്തയ്യ മുരളീധരൻ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. താൻ ഒരുപാട് തിരിച്ചടികൾ നേരിട്ട് കൊണ്ടാണ് ഈ നിലയിലെത്തിയത്. പ്രോജക്ടിന്‍റെ പ്രൊഡക്ഷന് ടീമിൽ പൂർണവിശ്വാസമുണ്ട്. മറ്റൊരു നടനെ കാസ്റ്റ് ചെയ്തുകൊണ്ട് അവർ സിനിമ പൂർത്തിയാക്കുമെന്നും മുത്തയ്യ മുരളീധരൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.