സന്ദീപ് ഉണ്ണികൃഷ്ണ​ന്‍റെ പ്രണയകാലവുമായി മേജറിലെ ആദ്യ ഗാനം

കൊച്ചി: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണ​ന്‍റെ ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്തുവന്നു. മെലഡി ഗാനത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണ​ന്‍റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എഡി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാന്‍ ആണ്. അദിവി ശേഷ് ആണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചിരിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

നടന്‍ മഹേഷ് ബാബുവി​ന്‍റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്‍റര്‍ടെയ്ൻമെന്‍റ്സും സോണി പിക്ചേഴ്സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമാണം.

120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിക്കും തെലുഗുവിനും പുറമെ മലയാളത്തിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണ​ന്‍റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തി​ന്‍റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - Pon Malare lyrical song from Adivi Sesh’s 'Major​'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.