ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തിയ പൊന്നിയിൻ സെൽവന് റിലീസ് ചെയ്ത എല്ലാഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീഭാഷകളിലാണ് റിലീസ് ചെയ്തത്. അഞ്ച് ദിവസം കൊണ്ട് 250 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
കേരളത്തിൽ നിന്നും പൊന്നിയിൻ സെൽവന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യഭാഗത്തെപോലെ രണ്ടാംഭാഗവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് തിയറ്ററുകളിൽ നിന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
2.82 കോടിയാണ് റിലീസ് ചെയ്ത ആദ്യദിനം കേരളത്തിൽ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച 2.42 കോടി, ഞായറാഴ്ച 3.05 കോടി, തിങ്കളാഴ്ച 2.35 കോടിയും പി.എസ് 2 നേടി. ആദ്യ നാല് ദിവസങ്ങൾകൊണ്ട് 10.64 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്.
മലയാള ചിത്രങ്ങൾ തിയറ്ററുകളിൽ തകർന്ന് അടിയുമ്പോഴാണ് പൊന്നിയിൻ സെൽവൻ 2 തിയറ്ററുകളിൽ മികച്ച കളക്ഷൻ സ്വന്തമാക്കുന്നത്. ഫെബ്രുവരി 3 ന് പുറത്ത് ഇറങ്ങിയ രോമാഞ്ചമാണ് ഏറ്റവും ഒടുവിൽ മികച്ച കളക്ഷൻ നേടിയ മലയാള ചിത്രം. പിന്നീട് പുറത്ത് ഇറങ്ങിയ സിനിമകൾക്കൊന്നും പ്രതീക്ഷിച്ചത് പോലെ വിജയം നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.