ഏപ്രിൽ 28ന് തിയറ്ററുകളിലെത്തിയ പൊന്നിയിൻ സെൽവൻ 2ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഐശ്വര്യ റായി ബച്ചൻ, വിക്രം, ജയം രവി, കാർത്തി, തൃഷ എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ മലയാളി പ്രേക്ഷകർക്ക് അഭിമാനമായ ജയറാമും ഐശ്വര്യ ലക്ഷ്മിയും ബാബു ആന്റണിയും തല ഉയർത്തി നിൽക്കുന്നുണ്ട്. ബാഹുബലി 2നെക്കാളും ഒരുപടി മുന്നിലേക്ക് സഞ്ചരിക്കാൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനായിട്ടുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആദ്യ ഷോക്ക് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ. മണിരത്നത്തിന്റെ പി.എസ് 2 തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വിവരം പുറത്ത് എത്തിയിരിക്കുകയാണ്.
ആദ്യഭാഗത്തെ പോലെ പൊന്നിയിൻ സെൽവൻ രണ്ടിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്ന പ്രൈം വിഡിയോയാണ്. തിയറ്ററുകളിൽ അഞ്ച് ആഴ്ച പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തുകയുള്ളൂ. ഏകദേശം ജൂണോട് കൂടിയാവും പൊന്നിയിൻ സെൽവൻ ഒ.ടി.ടിയിൽ എത്തുകയെന്നാണ് പ്രചരിക്കുന്നത്. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാവും പ്രൈമിൽ ചിത്രം പ്രദർശനത്തിനെത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ബോക്സേ് ഓഫിസിൽ മികച്ച കളക്ഷനായിരുന്നു പൊന്നിയിൻ സെൽവന്റെ ആദ്യഭാഗത്തിന് ലഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷൻ 350 കോടിയായിരുന്നു. 230 കോടിയായിരുന്നു തമിഴ് പതിപ്പ് നേടിയത്. പൊന്നിയിൻ സെൽവൻ രണ്ടിനും മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.