മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ ടീസര്‍ പുറത്ത്. തമിഴിലെ ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്. മലയാളം പതിപ്പ് മോഹൻലാലും തമിഴ് പതിപ്പ് സൂര്യയും ഹിന്ദി പതിപ്പ് അമിതാബ് ബച്ചനും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും കന്നഡ പതിപ്പ് രക്ഷിത് ഷെട്ടിയുമാണ് റിലീസ് ചെയ്തത്.
സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായി തൃഷയുമെത്തുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. , ജയം രവി, പ്രഭു, ശരത് കുമാർ, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങളും സിനിമയുടെ ഭാഗമാണ്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. രവി വര്‍മ്മന്‍റേതാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.