പ്രശാന്ത്​ നീൽ ചിത്രം സലാറിൽ പ്രഭാസി​െൻറ ഗോഡ്​ഫാദറായി മോഹൻലാൽ ?

മെഗാ ഹിറ്റായ കെ.ജി.എഫ്​ സംവിധാനം ചെയ്​ത പ്രശാന്ത്​ നീൽ പ്രഭാസിനെ നായകനാക്കിയൊരുക്കുന്ന 'സലാർ' എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക്​ മോഹൻലാലിനെയും പരിഗണിക്കുന്നതായി സൂചന. തെലുങ്ക്​ മാധ്യമങ്ങളാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. നേരത്തെ ചിത്രത്തിൽ റാണ ദഗ്ഗുബാട്ടിയുമുണ്ടാവുമെന്ന്​ വാർത്തകൾ വന്നിരുന്നു. കന്നഡ ചിത്രം കെജിഎഫി​െൻറ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാറും നിർമിക്കുന്നത്. എന്തായാലും വാർത്തകളിൽ ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ചിത്രം പ്രഖ്യാപിച്ചതിന്​ പിന്നാലെ 'സലാർ' എന്ന പേര്​ കൊണ്ട്​ എന്താണ്​ ഉദ്ദേശിച്ചതെന്ന്​ പ്രഭാസ്​ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു​. 'രാജാവി​െൻറ വലം കൈ' എന്നാണ്​ അർഥമെന്ന്​ സംവിധായകൻ പ്രശാന്ത്​ നീൽ തന്നെ എല്ലാവർക്കും മറുപടി നൽകി. പ്രഭാസ്​ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തി​െൻറ ഗോഡ്​ഫാദറായാണത്രേ മോഹൻലാലിനെ പരിഗണിക്കുന്നത്​. അധോലോക നായകനായി മോഹൻലാൽ എത്തുമെന്നും, വലംകൈയായി പ്രഭാസ്​ അഭിനയിക്കുമെന്നുമാണ്​ തെലുങ്ക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. റാണാ ദഗ്ഗുബാട്ടിയായിരിക്കും വില്ലനെന്നും സൂചനയുണ്ട്​.

തെലുങ്കിൽ മനമന്ത, ജനതാഗാരേജ്​ എന്നീ ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. ജനതാ ഗാരേജിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം പ്രധാന വേഷത്തിലായിരുന്നു മോഹൻലാൽ​. ചിത്രം വലിയ വിജയവുമായിരുന്നു. എന്തായാലും സലാറിൽ മോഹൻലാൽ അഭിനയിക്കുമോ എന്ന്​ ഉറ്റുനോക്കുകയാണ്​ ആരാധകർ.


ബാഹുബലി, ബാഹുബലി 2 എന്നിവയുടെ വമ്പൻ വിജയങ്ങൾക്ക്​ ശേഷം പ്രഭാസ്​ അഭിനയിച്ച സാഹോ ദക്ഷിണേന്ത്യയിൽ വലിയ ചലനം സൃഷ്​ടിച്ചിരുന്നില്ല. എന്നാൽ, ഉത്തരേന്ത്യയിൽ വലിയ വിജയമായിരുന്നു. നിലവിൽ താരത്തെ​ മൂന്ന്​ വമ്പൻ പ്രൊജക്​ടുകളാണ്​ കാത്തിരിക്കുന്നത്​. ഒാ റൗതി​െൻറ ആദി പുരുഷ്​, മഹാനടിക്ക്​ ശേഷം നാഗ്​ അശ്വിൻ ഒരുക്കുന്ന രാധേ ശ്യാം, കൂടെ പ്രശാന്ത്​ നീൽ എന്ന കിങ്​ മേക്കറുടെ സലാറും ചേരുന്നതോടെ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകനടനിലേക്കുള്ള പാതയിലാണ്​ പ്രഭാസെന്ന്​ നിസ്സംശയം പറയാം.

Tags:    
News Summary - Prabhas as Mohanlals right hand man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.