'പ്രഭാസ് ചിത്രത്തിന് ചേരില്ല, ആദിപുരുഷിൽ പ്രത്യേകിച്ച് ഒന്നുമില്ല', മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ ആക്രമിച്ച് ആരാധകർ- വിഡിയോ

 പ്രഭാസ് ചിത്രം ആദിപുരുഷിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്തത്തിൽ പ്രഭാസിനോടൊപ്പം ബോളിവുഡ് താരങ്ങളായ കൃതി സിനോണും സെയ്ഫ് അലിഖാനും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. രാമനും സീതയുമായി പ്രഭാസും കൃതിയും എത്തുമ്പോൾ രാവണൻ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രത്തിന് മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ ആക്രമിക്കുന്ന പ്രഭാസ് ആരാധകരുടെ വിഡി‍യോയാണ്. കർണ്ണാടകയിലാണ് സംഭവം നടക്കുന്നത് . ചിത്രം കണ്ടതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായം പങ്കുവെക്കുമ്പോഴാണ് പ്രഭാസ് ആരാധകർ ഇ‍യാളെ ആക്രമിച്ചത്. തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്രഭാസിന് തന്റെ കഥാപാത്രത്തിനോട് നീതി പുലർത്താൻ കഴിഞ്ഞില്ലെന്നാണ് ഇയാൾ പ്രമുഖ ബോളിവുഡ് മാധ്യമത്തിനോട് പറഞ്ഞത്. ഹനുമാൻ, ബാക്ക്‌ഗ്രൗണ്ട് സ്‌കോർ, ചില 3ഡി ഷോട്ടുകൾ ഒഴികെ മറ്റൊന്നും ചിത്രത്തിലില്ല. പ്രഭാസിനെ ചിത്രത്തിൽ വേണ്ടപോലെ ഉപയോഗിച്ചില്ലെന്നും ആരാധകൻ പറയുന്നു.ബാഹുബലിയിൽ അദ്ദേഹം ഒരു രാജാവിനെപ്പോലെയായിരുന്നു, ഒരു രാജകീയതയുണ്ടായിരുന്നു. എന്നാൽ ഓം റൗട്ട് പ്രഭാസിനെ ശരിയായി കാണിച്ചില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.

ഗംഭീര അഡ് വാൻസ് ബുക്കിങ്ങായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏകദേശം നല് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 500 കോടി ബജറ്റിലൊരുങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനത്തോളം തിരിച്ചു പിടിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 250 കോടിയാണ് വി.എഫ് എക്സിനായി ചെലവഴിച്ചത്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.