സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിലുള്ള തെൻറ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ എല്ലായ്പ്പോഴും തുറന്നുപറയാറുള്ള താരമാണ് പ്രകാശ് രാജ്. ബോളിവുഡ് താരം കങ്കണ റണാവതും മഹാരാഷ്ട്ര സർക്കാരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിലും പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്.
കങ്കണയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ട്രോള്‍ ചിത്രമാണ് പ്രകാശ് രാജ് തെൻറ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. കങ്കണയുടെ മണികർണികയിലെ കഥാപാത്രത്തിെൻറ ചിത്രത്തോടൊപ്പം, 'ഒറ്റ സിനിമ കാരണം കങ്കണക്ക് താൻ റാണി ലക്ഷ്മിഭായി ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഇവരൊക്കെയോ...?? എന്നാണ് ട്രോളില്‍ എഴുതിയിരിക്കുന്നത്. കൂടെ പത്മാവതിയുടെ വേഷത്തിലുള്ള ദീപികയുടെയും, ജോധാ അക്ബറിലെ അക്ബറായി വേഷമിട്ട ഹൃത്വിക് റോഷെൻറയും അശോക എന്ന സിനമയിലെ ഷാരൂഖ് ഖാെൻറയും, ഭഗത് സിങ്ങായി അഭിനയിച്ച അജയ് ദേവ്ഗണിെൻറയും ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗും അദ്ദേഹം നൽകിയിരുന്നു.
#justasking pic.twitter.com/LlJynLM1xr
— Prakash Raj (@prakashraaj) September 12, 2020
താരത്തിെൻറ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി കമൻറുകളാണ് വന്നത്. ബോളിവുഡ് മാഫിയക്കെതിരെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെയും ഒറ്റക്ക് പൊരുതുന്ന കങ്കണ റാണി ലക്ഷ്മി ഭായ് തന്നെയാണെന്നാണ് ഒരുകൂട്ടം നെറ്റിസൺസ് അവകാശപ്പെടുന്നത്.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയുമായുള്ള തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച താരത്തിെൻറ ബാന്ദ്രയിലുള്ള ഒാഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കാട്ടി സർക്കാർ പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. എന്നാൽ നിലവിൽ കോടതി നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.
പ്രശസ്ത നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിന് പിന്നാലെയായിരുന്നു കങ്കണയും ശിവസേനയും തമ്മിലുള്ള വാക്‌പോരിന് തുടക്കമായത്. മുംബൈയെ പാക് അധിനിവേശ കാശ്മീര്‍ എന്നും മഹാരാഷ്ട്ര സർക്കാരിനെ താലിബാൻ എന്നും കങ്കണ വിശേഷിപ്പിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മുംബൈയിലെത്തിയ നടിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.