'അനക്ക് എന്തിന്റെ കേടാ' സംവിധായകൻ ഷമീർ ഭരതന്നൂർ

‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക്​ പ്രേം നസീർ പുരസ്കാരം

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന ആറാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സമകാലിക ചിത്രമായി ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത 'അനക്ക് എന്തിന്റെ കേടാ' തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിൽ ഗാനം രചിച്ച വിനോദ്​ ​വൈശാഖിക്ക്​ ഗാനരചനക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്​.

മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ. ഷാനവാസ് (ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം: മന്ദാകി അജിത് (ചിത്രം: കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കും. ജൂൺ അവസാനം തിരുവനന്തപുരത്താണ് അവാർഡ് സമർപ്പണം നടത്തുക.

‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക്​ നേരത്തെ സൗത്ത്​ ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമി, നാഷണൽ ഫിലിം അക്കാദമി, സത്യജിത്​ റേ ഫിലിം സൊസൈറ്റി അവാർഡ്​ എന്നിവ ലഭിച്ചിരുന്നു.

Tags:    
News Summary - prem nazir award to anakk enthinte kedaa movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.