തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി 5ാമത് പ്രേം നസീർ ചലച്ചിത്ര പുരസ്ക്കാര നിർണ്ണയ ജൂറിയെ പ്രഖ്യാപിച്ചു. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവാണ് ചെയർമാൻ. സംഗീത സംവിധായകൻ ദർശ്ശൻ രാമൻ, ചലച്ചിത്ര താരങ്ങളായ ശ്രീലതാ നമ്പൂതിരി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരെ ജൂറി മെമ്പർമാരായും തെരഞ്ഞെടുത്തതായി സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും അറിയിച്ചു. 2022 ജനുവരി മുതൽ 2022 ഡിസംബർ വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.