അച്ഛനമ്മമാരുടെ പേരിലൂടൊണ് സിനിമയിലെത്തിയതെന്ന് പൃഥ്വിരാജ്. കുടുംബ പേര് സിനിമയിൽ കടന്നു വരാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും തിയറ്ററുകളിലെത്തിയാൽ മാതാപിതാക്കളുടെ താരപദവി സഹായിക്കില്ലെന്നും പൃഥ്വിരാജ് കൂച്ചിച്ചേർത്തു. സ്വജനപക്ഷപാതത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഞാനും ദുൽഖറും കേരളത്തിൽ അടുത്തടുത്താണ് താമസിക്കുന്നത്. ഞങ്ങൾ എല്ലാവരും നെപ്പോ കിഡ്സ് ആണ്. കുടുംബപേര് കൊണ്ടാണ് ആദ്യ സിനിമ കിട്ടിയത്. പക്ഷെ മാതാപിതാക്കളുടെ പേരിലൂടെ സിനിമയിലേക്ക് വരാൻ മാത്രമേ കഴിയുള്ളൂ. സിനിമ കുടുംബം ആയതിനാൽ എന്നെക്കൊണ്ട് അഭിനയം പറ്റുമെന്ന് കരുതി. സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് ആദ്യ സിനിമ ലഭിച്ചത്.
എന്റെ കുടുംബപേര് കാരണമാണ് ആദ്യസിനിമ കിട്ടിയതെങ്കിലും വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയാൽ പിന്നെയെല്ലാം ജനങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ മാതാപിതാക്കൾ സിനിമയിലായിരിക്കാം, ജനങ്ങൾ വേണ്ടെന്ന് വിധിയെഴുതിയാൽ നിങ്ങളെ ആർക്കും സംരക്ഷിക്കാനാവില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ വീണ്ടും ആവർത്തിക്കുന്നു, എനിക്ക് സിനിമയിലേക്ക് വരാൻ വളരെ എളുപ്പമായിരുന്നു- പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം 100 കേടി കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 'ബഡേ മിയാൻ ഛോട്ടെ മിയാൻ' ആണ് ഇനി റിലീസിനെത്തുന്ന ചിത്രം. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.