ഫഹദും ദുൽഖറും സിനിമയിൽ എത്തിയതിൽ അദ്ഭുതമില്ല; അസിനൊപ്പമാണ് ആദ്യം അഭിനയിച്ചത്; പൃഥ്വിരാജ്

 ഭിനേതാക്കളായ ഫഹദ് ഫാസിലും ദുൽഖർ സൽമാനുമായുള്ള അടുപ്പത്തെക്കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. മികച്ച താരങ്ങളാണെന്നും ഇരുവരും സിനിമയിൽ എത്തിയതിൽ അത്ഭുതപ്പെടാനില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ സംവിധായകൻ ഫാസിലുമായുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വ്യക്തമാക്കി. പൃഥ്വിരാജിനെ പ്രശംസിക്കുന്ന ഫഹദിന്റെ വിഡിയോക്ക് പിന്നാലെയാണ് വർഷങ്ങളായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്.

'ഞങ്ങൾ നെപ്പോ കിഡ്സ് ആണ്. ഞാനൊരു അഭിനേതാവിന്റെ മകനാണ്. ദുൽഖറിന്റെ പിതാവും അഭിനേതാവ് ആണ്. ഏറ്റവും മികച്ച സംവിധായകരിൽ ഒരാളുടെ മകനാണ്  ഫഹദ്. അതുമാത്രമല്ല,  ഇന്ത്യയിലെ ഫൈനസ്റ്റ് അഭിനേതാവാണ്. ഫഹദും  ദുൽഖറും  സിനിമയിൽ എത്തിയതിൽ അദ്ഭുതപ്പെടാനില്ല. രണ്ടുപേരും മികച്ച നടന്മാരാണ്. ഫഹദിന്റെ അടുത്ത ചിത്രമായ 'ആവേശ'ത്തിനായി കാത്തിരിക്കുന്നു.'- പൃഥ്വിരാജ് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ പിതാവ് സംവിധായകൻ ഫാസിലുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു. ' ഞങ്ങളുടെ ചെന്നൈയിലെ വീട് 20 വർഷത്തോളം ഫാസിൽ സാറിന് വാടക്ക് നൽകിയിരുന്നു. ഒരിക്കൽ അമ്മക്കൊപ്പം ആലപ്പുഴയിലെ അവരുടെ വീട്ടിൽ പോയിരുന്നു. അന്നാണ് മുതിർന്നതിന് ശേഷം അദ്ദേഹം എന്നെ കാണുന്നത്. തുടർന്നാണ് ഒരു സ്ക്രീൻ ടെസ്റ്റിന് എന്നെ വിളിക്കുന്നത്.ഫാസിൽ സാറിന്റെ ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് ആദ്യമായി കാമറക്ക് മുന്നിൽ അഭിനയിക്കുന്നത്. ഫഹദിന്റെ ആദ്യ ചിത്രത്തിന് വേണ്ടിയായിരുന്നു എന്നെ സ്ക്രീൻ ടെസ്റ്റ് ചെയ്തത്. ഒരു പാട്ട് സീൻ ആയിരുന്നു. അന്ന് എന്നോടൊപ്പം അഭിനയിച്ചത് അസിൻ ആണ്. അന്ന് അസിൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പിന്നീട് ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ  ഫാസിൽ സാറിനെ അഭിനയിപ്പിച്ചു'.

പൃഥ്വിരാജ് ബ്ലെസി ചിത്രം ആടുജീവിതം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 100 കോടി നേടിയിട്ടുണ്ട്. ഇന്ത്യൻ ബോക്സോഫീസിൽ 50 കോടി സമാഹരിച്ച് പ്രദർശനം തുടരുകയാണ്. ബോളിവുഡ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ആണ് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.

Tags:    
News Summary - Prithviraj reveals he first screen tested at Fahadh Faasil’s house with Asin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.