ലോകത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ അവഞ്ചേഴ്സ് എൻഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്സ് നിർമിക്കുന്ന ആമസോൺ പ്രൈം സീരീസാണ് സിറ്റഡൽ. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന സീരീസിൽ ബോളിവുഡ് സൂപ്പർതാരം പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലുണ്ട്. ലണ്ടനിൽ പുരോഗമിക്കുന്ന വെബ് സീരീസിെൻറ ഷൂട്ടിങ് വിശേഷങ്ങൾ നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
എന്നാൽ, വെബ് സീരീസിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിെൻറ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്. മുഖത്ത് മണ്ണ് പറ്റിയതും ചോരയൊലിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചത്. എന്നാൽ, അതിനൊപ്പം തെൻറ ആരാധകർക്കുവേണ്ടി ഒരു ചോദ്യവും താരം നൽകിയിരുന്നു. യഥാർഥ പരിക്കും മേക്കപ്പും ഏതാണെന്നായിരുന്നു ചോദ്യം. ഒടുവിൽ പ്രിയങ്ക തന്നെ അതിന് മറുപടി നൽകി. താരത്തിെൻറ നെറ്റിയിലേറ്റ മുറിവായിരുന്നു യഥാർത്ഥത്തിലുള്ളത്.
ഗെയിം ഓഫ് ത്രോൺസ് എന്ന വിഖ്യാത വെബ് സീരീസിലെ പ്രധാന താരമായ റിച്ചാർഡ് മാഡൻ ആണ് സിറ്റഡലിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന സീരീസ് പ്രിയങ്കയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.