അന്തരിച്ച ഹോളിവുഡ് താരം ആൻ ഹേഷിന്റെ ഓർമയിൽ നടി പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സുഹൃത്തിന്റെ ഓർമ പങ്കുവെച്ചത്. ഒപ്പം പ്രവർത്തിക്കാൻ സാധിച്ചത് വളരെ അഭിമാനകരമാണെന്ന് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ആനി ഹേഷിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. നിങ്ങള അറിയാനും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതും വളരെ അഭിമാനകരമാണ്. നിങ്ങൾ നല്ല വ്യക്തിയും മികച്ച നടിയുമാണ്. നിങ്ങൾക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും'- പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു
2015 ലെ ടെലിവിഷൻ പരമ്പരയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
ആഗസ്റ്റ് 5 നാണ് ആൻ ഹേഷ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. നടി സഞ്ചരിച്ചിരുന്ന കാർ ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പെള്ളലേറ്റ ഹേഷിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് നടി മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.