പ്രീ ഓസ്കർ പരിപാടിയുടെ അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര

ഓസ്കർ അവാർഡ് പ്രഖ്യാപനത്തിനും വിതരണത്തിനും മുമ്പുള്ള പരിപാടിയിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ആതിഥേയത്വം വഹിക്കും. മിണ്ടി കാലിംഗ്, കുമൈൽ നഞ്ജിയാനി, ബേല ബജാരിയ, മനീഷ് കെ. ഗോയൽ, ശ്രുതി ഗാംഗുലി എന്നിവർക്കൊപ്പമാകും പ്രിയങ്ക പ്രീ-ഓസ്‌കാർ പരിപാടിയുടെ അവതാരകയാവുക.

സൗത്ത് ഏഷ്യൻ താരങ്ങളായ റിസ് അഹമ്മദ്, സുറൂഷ് അൽവി, പാവോ ചോയ്നിംഗ് ദോർജി, ജോസഫ് പട്ടേൽ, അനിൽ കറിയ, എലിസബത്ത് മിർസായി, ഗുലിസ്ഥാൻ മിർസായി, റിന്റു തോമസ്, സുഷ്മിത് ഘോഷ്, അനുരിമ ഭാർഗവ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പരിപാടി. ആമി ഷുമർ, റെജീന ഹാൾ, വാൻഡ സൈക്‌സ് എന്നിവരാണ് ഈ വർഷത്തെ ഓസ്‌കർ അവതാരകർ.

94-ാമത് ഓസ്‌കാർ അവാർഡ് മാർച്ച് 27ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ നടക്കും. അടുത്തിടെ ലോസ് ഏഞ്ചൽസിലെ വീട്ടിൽ ഭർത്താവ് നിക്ക് ജോനാസിനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഹോളി ആഘോഷിക്കുന്ന പ്രിയങ്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിക്കിനും പ്രിയങ്കക്കും ഈ ജനുവരിയിൽ വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് ജനിച്ചിരുന്നു. 

Tags:    
News Summary - Priyanka Chopra To Host Pre-Oscar Event With Mindy Kaling And Kumail Nanjiani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.