പ്രിയങ്ക ചോപ്രയെ ബോർഡിങ് സ്കൂളിൽ അയച്ചതിൽ ഇന്നും കുറ്റബോധമുണ്ടെന്ന് അമ്മ മധു ചോപ്ര. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അതെന്നും ഇന്നും അതിനെക്കുറിച്ചോർക്കുമ്പോൾ സങ്കടമുണ്ടെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയങ്ക മികച്ച അമ്മയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്
'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു പ്രിയങ്കയെ ബോർഡിങ്ങിൽ അയച്ചത്. ഇപ്പോഴും അതിനെക്കുറിച്ചോർക്കുമ്പോൾ ദുഃഖവും കുറ്റബോധവുമുണ്ട്. പ്രിയങ്ക വളരെ മികച്ച അമ്മയാണ്. അവൾ ഒന്നിനേയും ഭയപ്പെടുന്നില്ല. മകൾ മാൽട്ടിയെ വളരെ സ്വതന്ത്രയായിട്ടാണ് വളർത്തുന്നത്. അവൾക്ക് സ്വന്തം വ്യക്തിത്വം വളർത്തിയെടുക്കാൻ ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്'- മധു ചോപ്ര പറഞ്ഞു.
ബോർഡിങ് സ്കൂളിലെ പഠനം പ്രിയങ്കയിൽ ഒരുപാട് മാനസികാഘാതം സൃഷ്ടിച്ചിരുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞിരുന്നു. ' മാതാപിതാക്കൾ എന്നെ ബോർഡിങ്ങിലാക്കിയപ്പോൾ ആദ്യം എനിക്ക് തോന്നിയത് എന്നെ ഉപേക്ഷിച്ചതായിട്ടാണ്. ആ തോന്നൽ ഏറെ കാലം മനസിലുണ്ടായിരുന്നു. അവർ എന്തിനാണ് എന്നെ പറഞ്ഞയച്ചതെന്ന് എനിക്ക് മനസിലായില്ല. അമ്മയും അതിനെക്കുറിച്ചൊന്നും എന്നോട് പറഞ്ഞിരുന്നില്ല. ഒരുപക്ഷേ അവർ എന്നെ പൂർണ്ണമായി മനസ്സിലാക്കാത്തതുകൊണ്ടാകാം അന്ന് അങ്ങനെ ചെയ്തത്'- പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.