നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘പുലിയാട്ടം’ മാർച്ച് 10ന്

സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുലിയാട്ടം’. സുധീർ കരമന, മീരാ നായർ, മിഥുൻ എം. ദാസ്,സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുലി ജോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോസ് തൃശൂരിലെ വലിയ പുലിക്കളിക്കാരൻ ആയിരുന്നു. ജോസിന്‍റെയും ജോസിന്റെ പുലിക്കളിയുടെ ആരാധകനായ മനോഹരന്‍റെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ അനാവരണം ചെയ്യുകയാണ് ചിത്രം. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽ ഖാദർ ആണ് ചിത്രം നിർമ്മിച്ചത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - മുജീബ് ഒറ്റപ്പാലം, എഡിറ്റിങ് - സച്ചിൻ സത്യ, മ്യൂസിക്ക് ആൻഡ് ബി.ജി.എം - വിനീഷ് മണി, ഗാന രചയിതാവ് - റഫീഖ് അഹമ്മദ്, ആലാപനം - മഞ്ജരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവി വാസുദേവ്, അസോസിയേറ്റ് ഡയറക്ടർ - ഷെറീന സാജു, കലാസംവിധാനം - വിഷ്ണു നെല്ലായ, മേക്കപ്പ് - മണി മരത്താക്കര, കോസ്റ്റ്യൂംസ് - സുകേഷ് താനൂർ, ഡിസൈൻസ് - സവിഷ് ആളൂർ, പി.ആർ.ഒ - എം.കെ. ഷെജിൻ.

Tags:    
News Summary - puliyattam malayalam movie release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.