ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ പരാജയപ്പെടാൻ കാരണം; മാധവൻ പറയുന്നു...

ന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ചിത്രമാണ് ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണിത്. ആഗസ്റ്റ് 11 തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

അമിർ ഖാന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറുകയാണ്. ലാൽ സിങ് ഛദ്ദയുടെ പരാജയത്തെ കുറിച്ച് നടനും സംവിധായകനുമായ ആർ. മാധവൻ. പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ആമിർ ഖാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മാധവൻ.

സിനിമയുടെ പരാജയ കാരണം അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളെല്ലാം ഇനി ഹിറ്റ് സിനിമകള്‍ മാത്രമേ നിർമിക്കുകയുളളൂ. സിനിമ മോശമാകണം എന്ന് വിചാരിച്ച് ആരും സിനിമ ചെയ്യാറില്ല. ഏത് സിനിമയുടേയും പിന്നിലുളള അധ്വാനം ലാല്‍ സിങ് ഛദ്ദക്കുമുണ്ട്. നല്ല സിനിമകൾ ചെയ്യണമെന്നുള്ള ലക്ഷ്യം മാത്രമാണ് റിലീസ് ചെയ്യപ്പെട്ട എല്ല ബിഗ് ബജറ്റ് ചിത്രത്തിനുമുളളത്- മാധവൻ പറഞ്ഞു.

Tags:    
News Summary - R Madhavan Reacts to Laal Singh Chaddha's Failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.