മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാെൻറ ഏറ്റവും പുതിയ ചിത്രമായ 'രാധേ' മേയ് 13നാണ് ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തിയത്. 'സീ 5'ലൂടെ റിലീസായ ചിത്രം വ്യൂവർഷിപ്പ് റെക്കോഡുകൾ ഭേദിച്ചെങ്കിലും മോശം അഭിപ്രായമാണ് നേടാനായത്.
ഇപ്പോൾ സൽമാൻ ഖാെൻറ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനും ചിത്രത്തെ കുറിച്ചുള്ള തെൻറ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. രാധേ ഒരു മികച്ച സിനിമയാണെന്ന് താൻ കരുതുന്നില്ലെന്ന് സലീം ഖാൻ ദൈനിക് ഭാസ്കറിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്.
പ്രേക്ഷകരെ പോലെ സൽമാെൻറ മുൻ ചിത്രങ്ങളായ ദബാംഗ് 3, റേസ് 3, ഭാരത്, ടൈഗർ സിന്ദാ ഹായ് എന്നിവയുടെ ആവർത്തനമാണ് രാധേ എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സലീം ഖാൻ. 'രാധേയുടെ മുമ്പുള്ള ദബാംഗ് 3 വ്യത്യസ്തമായ ചിത്രമാണ്. ബജ്രംഗി ഭായ്ജാൻ വ്യത്യസ്ഥമായ ഒരു നല്ല ചിത്രമായിരുന്നു. രാധേ ഒരു മികച്ച സിനിമയല്ല. എന്നാൽ വാണിജ്യ സിനിമയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും കലാകാരന്മാർ മുതൽ നിർമ്മാതാക്കൾ, വിതരണക്കാർ അടക്കം എല്ലാവർക്കും പ്രതിഫലം ലഭിക്കാനാണ് തെൻറ മകൻ സിനിമ ചെയ്തത്'-അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രവുമായി ബന്ധപ്പെട്ട പങ്കാളികൾക്ക് രാധേ നേട്ടമുണ്ടാക്കി നൽകിയെന്ന് സലിം ഖാൻ പറഞ്ഞു. പ്രഭുദേവ സംവിധാനം ചെയ്ത രാധേയിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൽമാൻ അഭിനയിച്ചിരിക്കുന്നത്. ദിശ പഠാനി, ജാക്കി ഷ്റോഫ്, രൺദീപ് ഹൂഡ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ആൻറിം: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലാണ് ഇനി അദ്ദേഹം അഭിനയിക്കാൻ പോകുന്നത്. രാധേയെ പറ്റി മോശം റിവ്യൂ നൽകിയ കെ.ആർ.കെക്കെതിരെ സൽമാൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.