അമിതാഭ് ബച്ചന് 80ാം പിറന്നാൾ ആശംസ നേർന്ന് നടൻ രജനികാന്ത്. ട്വിറ്ററിലൂടൊണ് ആശംസ നേർന്നത്. ഇതിഹാസമെന്നാണ് ബച്ചനെ വിശേഷിപ്പിച്ചത്. രജനിയുടെ ട്വീറ്റ് സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
"ഇതിഹാസം.. എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്ന ഒരാൾ... നമ്മുടെ മഹത്തായ ഇന്ത്യൻ സിനിമയുടെ വികാരവും സൂപ്പർ ഹീറോയും 80ലേക്ക് കടക്കുന്നു. പ്രിയപ്പെട്ടവന് ഏറെ ബഹുമാനത്തോടെ പിറന്നാൾ ആശംസകൾ''- രജനികാന്ത് ട്വിറ്റ് ചെയ്തു.
ബിഗ് ബിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഇന്ത്യയുടെ ചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചനെന്ന് മോദി ട്വീറ്റ് ചെയ്തത്.
'80ാം ജന്മദിനാംശസകൾ അമിതാഭ് ബച്ചൻ ജി. ജനങ്ങളെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖലയിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയട്ടെ.'
ഹരിവംശ് റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും മൂത്തമകനായി 1942 ഒക്ടോബർ 11നാണ് അമിതാഭ് ബച്ചൻ ജനിച്ചത്. 1961ൽ പുറത്തിറങ്ങിയ 'സാത് ഹെ' ഹിന്ദുസ്ഥാനിയാണ് ആദ്യചിത്രം. 'ആനന്ദ്' (1971), 'സഞ്ജീർ' (1973), ദീവാർ (1975) തുടങ്ങിയ സിനിമകളെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഗുഡ്ബൈ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അമിതാഭ് ബച്ചന്റെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.