ഹൊറർ ചിത്രങ്ങളും ഷോകളും ഭയപ്പെടുത്തിയിരുന്നതായി നടൻ രാജ് കുമാർ റാവു. പ്രേത സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ ഹൊറർ സിനിമകളെ ഭയപ്പെട്ടിരുന്നെന്നും നടൻ പറഞ്ഞു. ഹൊറർ ചിത്രങ്ങൾ കണ്ടതിന് ശേഷം പ്രേതം കൂടെയുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
'ചെറുപ്പത്തിൽ ഹൊറർ ചിത്രങ്ങളും ടെലിവിഷൻ ഷോകളും കാണാൻ ഭയമായിരുന്നു. ഇത്തരത്തിലുള്ള പരിപാടികൾ കണ്ടതിന് ശേഷം അമ്മയില്ലാതെ ബാത്ത് റൂമിൽ പോലും പോകില്ലായിരുന്നു. അത്രക്ക് ഭയമായിരുന്നു. അതൊക്കെ ചെറുപ്പത്തിലെ ഓരോ തോന്നലുകളായിരുന്നു- രാജ് കുമാർ റാവു പറഞ്ഞു.
എക്സോർസിസം ഓഫ് എമിലി റോസ് എന്ന ഹൊറർ സിനിമ കണ്ട അനുഭവവും രാജ്കുമാർ റാവു അഭിമുഖത്തിൽ പങ്കുവെച്ചു.' ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കുമ്പോഴാണ് ഈ ചിത്രം കാണുന്നത്. ഒരു 1000 പേർക്ക് ഇരിക്കാവുന്ന ഹാളിൽ അന്നൊരു ആറ് പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ ഹൊറർ ചിത്രമാണെന്ന് അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും സിനിമ അവസാനിച്ചാൽ മതിയെന്ന തോന്നലോടെയാണ് കണ്ട് തീർത്തത്. എന്നാൽ സിനിമ അത്രവേഗം മനസിൽ നിന്ന് പോയില്ല. അതിലെ കഥാപാത്രമായ എമിലി എന്നെ പിന്തുടരുന്നതുപോലെ തോന്നി. റൂമിലെ മേശപ്പുറത്ത് ഇരിക്കുന്നത് പോലെയൊക്കെ അന്ന് തോന്നി. പിന്നീട് ഇതൊക്കെ തോന്നലാണെന്നും അങ്ങനെയൊന്നും ഇല്ലെന്നും ചിന്തിച്ച് ഭയത്തെ നേരിട്ടു'.
രൺവീർ അലഹബാദിയയുടെ പോഡ്കാസ്റ്റിലാണ് ചെറുപ്പത്തിലുണ്ടായിരുന്ന പേടിയെക്കുറിച്ച് രാജ് കുമാർ റാവു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.