നടി രാകുൽ പ്രീത് സിങ് വിവാഹിതയാകുന്നു. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. 2024 ഫെബ്രുവരി 22 ന് ഗോവയിൽ വെച്ചാകും വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ വിവാഹത്തെക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാന്നിധ്യത്തിലാകും വിവാഹം. ഗോവയിൽ ബീച്ച് വെഡിങ് നടത്താനാണ് താരങ്ങൾ ആലോചിക്കുന്നത്. ഇന്റിമേറ്റ് വെഡ്ഡിങ് ആണ് ഇരുവരും ആഗ്രഹിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2021-ൽ ആണ് ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമാണ് രാകുൽ പ്രീത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.