ബോളിവുഡ് താരം രാകുൽ പ്രീത് സിങ് വിവാഹിതനായി. നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരൻ. ബുധനാഴ്ച സിഖ്- സിന്ധ് ആചാരവിധി പ്രകാരം ഗോവയിൽവെച്ചായിരുന്നു വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. രാകുലിനും ജാക്കി ഭഗ്‌നാനിക്കും വിവാഹാശംസ നേർന്ന് ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്.
നേരത്തെ വിദേശത്തുവെച്ച് വിവാഹ നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വി വിവാഹവേദി ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളാണ് ഇരുവരേയും മാറി ചിന്തിപ്പിച്ചതത്രേ. രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിനു പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് രാകുൽ പ്രീത് സിങ്. 2009-ൽ രാഘവ ലോക്കി സംവിധാനം ചെയ്ത ‘ഗില്ലി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവകാർത്തികേയൻ നായകനായെത്തിയ ‘അയലാൻ’ ആണ് രാകുൽ ഒടുവിൽ അഭിനയിച്ച ചിത്രം.
ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി. നായകനായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും നിര്‍മാണ രംഗത്താണ് സജീവം. അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബഡേ മിയാ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിെെന്റെ നിർമാതാക്കളിലൊരാളാണ് ജാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.