'അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്''; ശശികലയുടെ ബയോപിക്ക്​ പ്രഖ്യാപിച്ച്​ ആർ.ജി.വി; തെരഞ്ഞെടുപ്പിന്​ മു​െമ്പത്തും

കോവിഡ്​ മഹാമാരിയും മാസങ്ങൾ നീണ്ട ലോക്​ഡൗണും സിനിമാ മേഖലയെ ആകെ ബാധിച്ചെങ്കിലും​ രാം ഗോപാൽ വർമ ഇൗ കാലത്ത്​ പ്രഖ്യാപിച്ചത്​ നിരവധി ചിത്രങ്ങളായിരുന്നു. ചിലത്​ സംവിധാനം ചെയ്​ത് സ്വന്തം ഒടിടി പ്ലാറ്റ്​ഫോമിലൂടെ​ പുറത്തിറക്കുകയും ചെയ്​തു. ആന്ധ്രയിലെ തെരഞ്ഞെടുപ്പി​െൻറ സമയങ്ങളിൽ ലഷ്​മീസ്​ എൻ.ടി.ആർ എന്ന ചിത്രം പുറത്തിറക്കി വിവാദം സൃഷ്​ടിച്ച രാമു, തമിഴ്​നാട്ടിലെ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി വിവാദമായേക്കാവുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്​.

അന്തരിച്ച തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്​തയും സന്തതസഹചാരിയായിരുന്ന വി.കെ ശശികലയുടെ ബയോപിക്കാണ്​ അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്​. ശശികല എന്നാണ്​ ചിത്രത്തി​െൻറ പേര്​. വരാനിരിക്കുന്ന തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം റിലീസിനെത്തുമെന്ന് സംവിധായകൻ ട്വീറ്റിൽ പറയുന്നുമുണ്ട്​. 'എസ്​' എന്ന ഒരു സ്ത്രീയും 'ഇ' എന്ന പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത്' എന്നതാണ് ചിത്രത്തി​െൻറ പ്രമേയമെന്നും ട്വീറ്റിൽ പറയുന്നു. 'അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്' എന്ന പുരാതന തമിഴ്​ ചൊല്ലും ആർജിവി കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്​.

ജയലളിതയുടെയും ശശികലയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് എന്നതും ശ്രദ്ദേയമാണ്​. രാകേഷ് റെഡ്ഡിയാണ് 'ശശികല' നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടിന്​ പിന്നാലെയാണ്​ ആർജിവിയുടെ പ്രഖ്യാപനം. അടുത്തിടെ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ച 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' എന്ന ചിത്രം വലിയ വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്​തിരുന്നു. ശശികലയുടെ പ്രഖ്യാപനത്തിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് പറയുന്ന 'തലൈവി'യും തിരഞ്ഞെടുപ്പിന് മുമ്പായി റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Ram Gopal Varma announces a film titled Sasikala!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.