മുംബൈ: യഷ് നായകനായെത്തിയ കെ.ജി.എഫ് 2നെ പ്രകീർത്തിച്ച് സംവിധായകൻ റാം ഗോപാൽ വർമ്മ. ദക്ഷിണേന്ത്യൻ സിനിമ എങ്ങനെയാണ്ബോളിവുഡിനേക്കാൾ മികച്ചതാകുന്നതെന്ന് വീണ്ടും കാണിച്ചു തന്നതിന് യഷിനും സംവിധായകൻ പ്രശാന്ത് നീലിനും അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.എഫ് 2 ഒരു ഗ്യാങ്സ്റ്റർ ഫിലിം മാത്രമല്ല. അത് ബോളിവുഡ് വ്യവസായത്തെ പേടിപെടുത്തുന്ന ചിത്രമാണെന്നും റാം ഗോപൽ വർമ്മ ട്വിറ്ററിൽ കുറിച്ചു. റോക്കി ഭായ് മെഷീൻ ഗണ്ണുമായെത്തി വില്ലൻമാരെ വെടിവെച്ചിട്ടത് പോലെ എല്ലാ ബോളിവുഡ് താരങ്ങളുടേയും ആദ്യ ദിവസത്തെ കളക്ഷനെ കെ.ജി.എഫ് പോലുള്ള ചിത്രങ്ങൾ തകർക്കും. ഒടുവിൽ കന്നഡ സിനിമ വ്യവസായം ബോളിവുഡിന് മേലിടുന്ന അണുബോംബായിരിക്കും കെ.ജി.എഫിന്റെ കളക്ഷൻ റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിലീസായി നാല് ദിവസത്തിനുള്ളിൽ കെ.ജി.എഫ് 2 500 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 14നാണ് ചിത്രം വിവിധ ഭാഷകളിൽ റിലീസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.