ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറക്കുേമ്പാൾ ആദ്യം പുറത്തിറങ്ങുന്നത് തെൻറ 'കൊറോണ വൈറസ്' ചിത്രമാകുമെന്ന് സംവിധായകനും നിർമാതാവുമായ രാംഗോപാൽ വർമ. അൺലോക്ക് അഞ്ചാംഘട്ടത്തിൽ രാജ്യത്തെ തിയറ്ററുകൾ ഒക്ടോബർ 15 മുതൽ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാംഗോപാൽ വർമയുടെ ട്വീറ്റ്.
'ഒടുവിൽ ഒക്ടോബർ 15ന് തിയറ്ററുകൾ തുറക്കുകയാണ്. ലോക്ഡൗണിന് ശേഷം തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്യുന്ന ചിത്രം 'കൊറോണ വൈറസാ'യിരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നു' ചിത്രത്തിെൻറ പോസ്റ്റർ പങ്കുവെച്ച് രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് അഗസ്ത്യ മഞ്ജുവാണ് സംവിധാനം ചെയ്യുന്നത്. സി.എം ക്രിയേഷൻസിെൻറ ബാനറിൽ രാംഗോപാൽ വർമയാണ് ചിത്രം നിർമിക്കുന്നത്. കോവിഡ് 19 മഹാമാരിയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ലോക്ഡൗണിനിടയിൽ ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഇതിെൻറ ഇതിവൃത്തം. തെലുങ്കിലാണ് ചിത്രം പുറത്തിറങ്ങുക. ശ്രീകാന്ത് അയ്യങ്കാറാണ് പ്രധാന വേഷത്തിൽ.
മേയിൽ രാംഗോപാൽ വർമ ചിത്രത്തിെൻറ പ്രഖ്യാപനം നടത്തിയിരുന്നു. കൊറോണ വൈറസിെന അടിസ്ഥാനമാക്കി നിർമിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്നും രാംഗോപാൽ വർമ അവകാശപ്പെട്ടിരുന്നു. ചിത്രത്തിെൻറ ട്രെയിലറും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.