പ്രഭാസ് ചിത്രമായ ആദിപുരുഷിന്റെ ടീസറിനെ വിമർശിച്ച് നടി ദീപിക ചിഖലിയാ. പ്രേക്ഷകരുടെ വികാരത്തെ മാനിക്കണമെന്നാണ് നടി പറയുന്നത്. രാമായണം എന്ന പരമ്പരയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദീപിക ചിഖലിയാ. സീതയായിട്ടായിരുന്നു എത്തിയത്.
'സിനിമയിലെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ആകർഷിക്കണം. ശ്രീലങ്കയിൽ നിന്നുളള കഥാപാത്രമാണെങ്കിൽ മുഗളന്മാരെ പോലെയാവരുത്. എന്നാൽ ടീസറിൽ മുഗളന്മാരുടെ ഛായയാണ്. 30 സെക്കറ്റ് മാത്രമുള്ള വീഡിയോയിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് കാര്യമായി ഒന്നും മനസിലായില്ല. എന്നാൽ അദ്ദേഹം വളരെ വ്യത്യസ്തനായിട്ടാണ് കാണുന്നു' -ദീപിക പറഞ്ഞു.
ഇന്നത്തെ കാലത്ത് സിനിമയിൽ വി.എഫ്.എക്സിന് വലിയ പങ്കുണ്ട്. എന്നാൽ പ്രേക്ഷരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും നടി കൂട്ടിച്ചേർത്തു.
'തൻഹാജി; ദ അൺസങ് വാരിയറി'ന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം കൃതി സിനോണാണ് സീത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലിഖാനാണ് രാവണനാവുന്നത്. ടീസർ പുറത്ത് വന്നതിന് പിന്നാലെ സെയ്ഫ് അലിഖാന്റെ കഥാപാത്രത്തിനെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു.
250 കോടിയാണ് ചിത്രത്തിന്റെ വി. എഫ്. എക്സിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.