മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. എന്നാൽ സിനിമ റിലീസ് ചെയ്തതോടെ ഇതെല്ലാം കെട്ടടങ്ങുകയായിരുന്നു.
സെപ്റ്റംബർ 9 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം വിജയകരമായി 15 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ ബോക്സോഫീസിൽ 250 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. ആഗോളതലത്തിൽ 400 കോടി ക്ലബിൽ ഇടം പിടിച്ചിട്ടുണ്ട്.
രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്രയിൽ വൻതാരനിരയാണ് അണിനിരന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരാണ് മറ്റ് താരങ്ങൾ . മൂന്ന് ഭാഗങ്ങളിലായിട്ടാണ് ബ്രഹ്മാസ്ത്ര എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.