അനുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങൾ പകർത്തിയത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകർത്തിയത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ആലിയ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ താരങ്ങളും ആരാധകരും നടിയെ പിന്തുണച്ചിരുന്നു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ലംഘിക്കാൻ പാടില്ലാത്ത അതിരുകളുണ്ടെന്നും നടി താക്കീത് നൽകി.
വീടിനുള്ളിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ആലിയയുടെ ഭർത്താവും നടനുമായ രൺബീർ കപൂർ. ഇതിനെ നിയമപരമായി നേരിടുമെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വളരെ മോശമായ സംഭവമായത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.
'ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങൾക്ക് എന്റെ വീടിനകം പകർത്താൻ അനുവാദമില്ല. അവിടെ എന്തും സംഭവിക്കാം. അത് എന്റെ വീടാണ്. അതൊരിക്കലും അനുവദിക്കാൻ കഴിയില്ല. നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ഞങ്ങൾ. വളരെ മോശമായ സംഭവമായിരുന്നു. അതിനാൽ തന്നെ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല- രൺബീർ പറഞ്ഞു.
ഞങ്ങൾ പാപ്പരാസികളെ ഏറെ ബഹുമാനിക്കുന്നു. അവർ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. പരസ്പരധാരണയിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലജ്ജ തോന്നുന്നു-നടൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.