ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം സെപ്റ്റംബർ 9 ന് തിയറ്ററുകളിൽ എത്തിയത്. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് തിയറ്ററുകളിൽ എത്തിയത്.
ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരിൽ കാഴ്ചയുടെ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. അയാൻ മുഖർജിയുടെ മറ്റ് ചിത്രങ്ങളെ പോലെ കാണികളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പേകാൻ ബ്രഹ്മാസ്ത്രക്കും കഴിഞ്ഞിട്ടുണ്ട്.
രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിച്ചത്. ശിവയുടെ പ്രണയിനി ഇഷയായിട്ടാണ് ആലിയ എത്തിയത്. താരങ്ങളുടെ പ്രണയം മികച്ച രീതിയിൽ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ കഥാപാത്രമായി അമിതാഭ് ബച്ചൻ എത്തിയപ്പോൾ ദുർമന്ത്രവാദിനിയുടെ കഥാപാത്രത്തെയാണ് മൗനി റോയി അവതരിപ്പിച്ചത്.
ഫാന്റസി മിത്തോളജി ലോകത്തിലേക്കുള്ള യാത്രയാണ് ചിത്രം. അഭിനേതാക്കളുടെ പ്രകടനത്തിനോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു കാര്യം സിനിമയിലെ വിഎഫ്എക്സ് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെ ഒരു വിഷ്വൽ ക്ലാസ്സിക് ആണ് ബ്രഹ്മാസ്ത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.