മുംബൈ: 96ാം ഓസ്കർ അവാർഡിനായി വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സ്വതന്ത്ര്യ വീർ സവർക്കറും സമർപ്പിക്കപ്പെട്ടുവെന്ന് അണിയറ പ്രവർത്തകർ. ഔദ്യോഗിക എൻട്രിയായാണ് ചിത്രം ഓസ്കാറിലേക്ക് എത്തുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
അഭിമാനമുള്ള നിമഷമാണ് ഇത്. അത് ഞങ്ങളുടെ ടീമിന് മാത്രമല്ല, അറിയപ്പെടാത്ത നായകരുടെ കഥകൾ പറയണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇത് അഭിമാന നിമഷമാണ്. ഓസ്കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തങ്ങളുടെ പ്രവർത്തനം അംഗീകരിക്കപ്പെട്ടുവെന്ന് സിനിമയുടെ നിർമാതാവായ ആനന്ദ് പണ്ഡിറ്റ് പറഞ്ഞു.
ഓസ്കാർ വേദിയിലേക്ക് ചിത്രം എത്തുന്നത് അഭിമാനാർഹമായ കാര്യമാണ്. ഇന്ത്യൻ ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന സിനിമയാണ് സ്വതന്ത്ര്യ വീർസവർക്കർ. മറന്നുപോയ കഥകളെ വെളിച്ചത്തെത്തിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും രൺദീപ് ഹൂഡ പറഞ്ഞു. ഓസ്കാറിൽ ഇന്ത്യയെ പ്രതികരിക്കുന്ന ലാപ്ത ലേഡീസിന്റെ അണിയറ പ്രവർത്തകർക്കും സ്വതന്ത്ര്യ വീർ സവർക്കർ ടീം അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.