നടൻ രണ്‍ദീപ് ഹൂഡ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍'. വി. ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 മാര്‍ച്ച് 22നാണ് തിയറ്ററുകളില്‍ എത്തുന്നത്. രൺദീപ് ഹൂഡ സവര്‍ക്കറായി എത്തുന്ന ചിത്രത്തിൽ അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയെ കൂടാതെ മറാത്തിയിലും ചിത്രം റിലീസ് ചെയ്യും.
സവര്‍ക്കറാവാൻ വലിയ ശാരീരികമായ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. കഥാപാത്രത്തിനായി 18 കിലോയിലധികം ഭാരമാണ് നടൻ കുറച്ചത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് ചിത്രീകരണം നടന്നത്.
രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്‍ ലൊവലേക്കര്‍, കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്‍, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ്.
സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിങ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.