ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ ജീവിത കഥ സിനിമയാക്കുേമ്പാൾ നായക വേഷത്തിൽ എത്താൻ പോകുന്നത് ആർ. മാധവനാണെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകളുടെ നിജസ്ഥിതി വ്യകതമാക്കി താരം തന്നെ രംഗത്തെത്തി.
ഞായറാഴ്ച ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ് താരം വിഷയത്തിൽ വ്യക്തത വരുത്തിയത്. 'രത്തൻ ടാറ്റയുടെ ബയോപികിൽ നായക വേഷത്തിൽ താങ്കൾ അഭിനയിക്കുന്നുണ്ടെന്ന കാര്യം സത്യമാണോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ഒരുപാട് പേർക്ക് പ്രചോദനമാകും' -ട്വിറ്റർ ഉപയോക്താവ് മാധവനോട് ചോദിച്ചു. വാർത്ത തള്ളിയ മാധവൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ ആരാധകരിലാരോ നിർമിച്ചതാണെന്നും അത്തരത്തിൽ ഒരു പ്രെജക്ടിനെ കുറിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും മറുപടി നൽകി.
അനുഷ്ക ഷെട്ടിക്കൊപ്പം അഭിനയിച്ച 'നിശബ്ദം' ആണ് മാധവേൻറതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായാണ് ചിത്രം ആരാധകരിലേക്കെത്തിയത്. ദുൽഖർ സൽമാൻെറ ഹിറ്റ് ചിത്രം 'ചാർളി'യുടെ തമിഴ് റീമേക്കായ 'മാരാ'യാണ് മാധവൻെറ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഡിസംബർ 17ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'റോക്കറ്റ്റി: ദി നമ്പി എഫക്ട്' എന്ന ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.