ലോക പ്രശസ്ത ജമൈക്കൻ റെഗ്ഗോ സംഗീതഞ്ജനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ ബോബ് മാർലിയുടെ കൊച്ചുമകനും റെഗ്ഗേ ഗായകനുമായ ജോ മേഴ്സാ മാർലിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 31 വയസായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണ കാരണം.
1991 ൽ ജമൈക്കയിൽ ജനിച്ച ജേ ബാല്യകാലത്തിന് ശേഷം കുടുംബസമേതം അമേരിക്കയിലേക്ക് താമസം മാറി. മിയാമി കോളജിൽ പഠിക്കുമ്പോഴാണ് സംഗീതത്തിൽ സജീവമാകുന്നത്. ഹാർട്ടിങ് ഇൻസൈഡ്, കംഫർട്ടബിൾ, എറ്റേണൽ തുടങ്ങിയവയാണ് ജോയുടെ സംഗീത ആൽബങ്ങൾ. ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയാണ് ജോയുടെ പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.