നവീകരണം നടത്തിയ കോഴിക്കോട് കൈരളി -ശ്രീ തിയറ്ററുകൾ

പുതുപുത്തനായി കോ​ഴി​ക്കോ​ട് കൈരളി– ശ്രീ തിയറ്ററുകൾ; ഉദ്​ഘാടനം അടുത്ത വാരം

 ​കോ​ഴി​ക്കോ​ട്: അ​തി​നൂ​ത​ന ദൃ​ശ്യാ​നു​ഭ​വ​മൊ​രു​ക്കി കൈ​ര​ളി -​ശ്രീ ​തി​യ​റ്റ​റു​ക​ൾ സി​നി​മാ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ങ്ങി.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള വെ​ള്ളി​ത്തി​ര​യും ശ​ബ്​​ദ സം​വി​ധാ​ന​വു​മാ​യാ​ണ്​ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ൽ തി​യ​റ്റ​ർ തു​റ​ക്കു​ന്ന​ത്. ആ​റു​ കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ്​ പു​ത്ത​നാ​ക്കി​യ​ത്. തി​യ​റ്റ​റി​െൻറ അ​ക​വും പു​റ​വും അ​ടി​മു​ടി​മാ​റി. കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സി​നി​മാ​ശാ​ല​യി​ൽ ലേ​സ​ർ പ്രൊ​ജ​ക്ട​ർ ആ​ണ്​ ഒ​രു​ക്കു​ന്ന​ത്.

കൈ​ര​ളി​യി​ലാ​ണ്​ ലേ​സ​ർ പ്രോ​ജ​ക്​​ട​ർ. ശ്രീ​യി​ൽ ഫോ​ർ കെ ​സം​വി​ധാ​ന​മാ​ണ്. ഡോ​ൾ​ബി അ​റ്റ്മോ​സ് സൗ​ണ്ടാ​ണ്​ ഇ​രു​തി​യ​റ്റ​റു​ക​ളി​ലും. സീ​റ്റു​ക​ളെ​ല്ലാം മാ​റ്റി. അ​ക​ത്ത​ള​ങ്ങ​ളി​ൽ ചി​ത്ര​പ്പ​ണി​ക​ളോ​ടു​ കൂ​ടി​യ ടൈ​ൽ​സും വെ​ളി​ച്ച വി​ന്യാ​സ​വു​മൊ​രു​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വ്യ​ത്യ​സ്​​ത അ​നു​ഭ​വം പ​ക​രാ​ൻ പാ​ക​ത്തി​ലാ​ക്കി.

പാ​ർ​ക്കി​ങ്​ ഏ​രി​യ വി​ശാ​ല​മാ​ക്കി. പു​തി​യ ക​മാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​യ​റ്റ​ർ വ​ള​പ്പ്​ മു​ഴു​വ​ൻ ഇ​ൻ​റ​ർ​ലോ​ക്ക്​ വി​രി​ച്ചു. ഇ​തോ​ടെ എ​ല്ലാ സ്​​ഥ​ല​വും പാ​ർ​ക്കി​ങ്ങി​ന്​ സൗ​ക​ര്യ​മാ​യി. ഉ​ദ്​​ഘാ​ട​നം ഫെ​ബ്രു​വ​രി 15 ന​കം ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജ​ർ മോ​ഹ​ൻ​കു​മാ​ർ 'മാ​ധ്യ​മ'​ത്തോ​ടു പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ മ​ൾ​ട്ടി​പ്ല​ക്​​സു​ക​ളെ വെ​ല്ലു​ന്ന​താ​വും ഇൗ ​സ​ർ​ക്കാ​ർ കൊ​ട്ട​ക.

1990 ജൂ​ലൈ​യി​ലാ​ണ്​ കോ​ഴി​ക്കോ​ട്ട്​ കൈ​ര​ളി- ​ശ്രീ ​തി​യ​റ്റു​ക​ൾ തു​ട​ങ്ങി​യ​ത്. 2013 ൽ ​ഇ​രു​തി​യ​റ്റ​റു​ക​ളും ന​വീ​ക​രി​ച്ചു. അ​ന്ന്​ ര​ണ്ട​ര മാ​സം അ​ട​ച്ചി​ട്ടാ​ണ്​ ന​വീ​ക​ര​ണം ന​ട​ന്ന​ത്.

ഇ​ത്ത​വ​ണ പ​ക്ഷേ, ഒ​രു വ​ർ​ഷ​വും മൂ​ന്നു​ മാ​സ​വും അ​ട​ഞ്ഞു​കി​ട​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 2019 ന​വം​ബ​റി​ൽ അ​ട​ച്ച​താ​ണ്. 2020 മാ​ർ​ച്ച്​ 26ന്​ ​ഉ​ദ്​​ഘാ​ട​നം തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കോ​വി​ഡും ലോ​ക്​​ഡൗ​ണും വ​ന്നു. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​ൻ വൈ​കി. ബെ​ൽ​ജി​യ​മു​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ സാ​​ങ്കേ​തി​ക​സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്ന​ത്​ മു​ട​ങ്ങി. ഈ​യാ​ഴ്​​ച ചേ​രു​ന്ന ബോ​ർ​ഡ്​​യോ​ഗം ഉ​ദ്​​ഘാ​ട​ന​തീ​യ​തി തീ​രു​മാ​നി​ക്കും.

Tags:    
News Summary - renovated kozhikode kairali-sree theatres inaguration next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.