ന്യൂഡൽഹി: ഓസ്കാർ നേടിയ ചലചിത്രം ഫോസസ്റ്റ് ഗംപിെൻറ ഹിന്ദി പതിപ്പിെൻറ ഷൂട്ടിങ് തിരക്കുകളിലാണ് ബോളിവുഡ് താരം ആമിർ ഖാൻ. 20 നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ലാൽസിങ് ചദ്ധ എന്ന പേരാണ് ഹിന്ദിയിൽ നൽകിയിരിക്കുന്നത്. സീക്രട്ട് സൂപ്പർ സ്റ്റാറിലൂടെ പ്രശസ്തനായ അദ്വൈത് ചന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഈ വരുന്ന ക്രിസ്മസിന് സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലോക്ഡൗൺ മൂലം നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ നിന്ന് ആമിർ ഖാെൻറ പരിക്കിെൻറ വാർത്ത കൂടി പുറത്ത് വരികയാണ്. സിനിമയിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ ആമിർ ഖാെൻറ വാരിയെല്ലിന് പരിക്കേറ്റുവെന്നും അത് വകവെക്കാതെ അദ്ദേഹം ഷൂട്ടിങ് തുടർന്നുവെന്നുമാണ് വാർത്തകൾ.
വാരിയെല്ലിന് പരിക്കേറ്റയുടൻ ചില വേദസംഹാരികൾ കഴിച്ച ആമിർ ഷൂട്ടിങ് തുടരുകയായിരുന്നു. ആമിറിനൊപ്പം കരീന കപൂറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഇരുവരുമൊന്നിച്ച് നിൽക്കുന്നതിെൻറ ഫോട്ടോ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.